Friday, 12 September 2014

പ്രകൃതി

പ്രകൃതി ഒരു ഗുരു




ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ഇംഗ്ലീഷ്: Nature). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്പ്ര­കൃ­തി­യിൽ നി­ന്നും സർ­വ­വും നേ­ടി­യെ­ടു­ത്ത മ­നു­ഷ്യൻ.­.­. പ്ര­കൃ­തി­യു­ടെ ത­ന്നെ ഭാ­ഗ­മാ­യ മ­നു­ഷ്യൻ.­.­. ത­ന്നെ എ­ല്ലാം പഠി­പ്പി­ച്ച പ്ര­കൃ­തി­യോ­ട്‌ നെ­റി­കേ­ട്‌ കാ­ട്ടു­ന്നു. പ്ര­കൃ­തി­യിൽ നി­ന്ന്‌ ആർ­ജി­ച്ചെ­ടു­ത്ത ജീ­വി­ത­മൂ­ല്യ­ങ്ങ­ളു­ടെ വ­ക­തി­രി­വി­ല്ലാ­ത്ത ഉ­പ­യോ­ഗം അ­വ­ന്‌ ത­ന്നെ വി­പ­ത്താ­യി­രി­ക്കു­ന്നു. വെ­ള്ളം കെ­ട്ടി­ക്കി­ട­ക്കു­ന്ന­ത്‌ ക­ണ്ട്‌ വെ­ള്ളം ശേ­ഖ­രി­ക്കാൻ പഠി­ച്ച മ­നു­ഷ്യൻ, വി­ത്ത്‌ മു­ള­യ്‌­ക്കു­ന്ന­ത്‌ ക­ണ്ട്‌ കൃ­ഷി­ചെ­യ്യാൻ പഠി­ച്ച മ­നു­ഷ്യൻ. കാ­ട്ടു­തീ ക­ണ്ട്‌ തീ­യു­ണ്ടാ­ക്കാൻ പഠി­ച്ച മ­നു­ഷ്യൻ പി­ന്നീ­ട്‌ ത­ന്നെ എ­ല്ലാം പഠി­പ്പി­ച്ച പ്ര­കൃ­തി­യോ­ട്‌ നെ­റി­കേ­ട്‌ കാ­ട്ടു­ന്ന­വ­നാ­യി. ഗു­രു­ത്വ­ദോ­ഷി­യാ­യി. പ്ര­കൃ­തി­യിൽ നി­ന്നും അ­വൻ വാ­യി­ച്ചെ­ടു­ക്കേ­ണ്ടി­യി­രു­ന്ന മൂ­ല്യ­ങ്ങൾ­ക്ക്‌ നേ­രെ അ­വൻ മു­ഖം തി­രി­ച്ചു.­ പ്ര­കൃ­തി ന­മ്മെ എ­ത്ര സു­ന്ദ­ര­മാ­യ ത­ത്വ­ശാ­സ്‌­ത്രം പഠി­പ്പി­ക്കു­ന്നു. ഫ­ല­വൃ­ക്ഷ­ങ്ങ­ളും സ­സ്യ­ല­താ­ദി­ക­ളും തി­രി­ച്ചൊ­ന്നും വേ­ണ്ട­തി­ല്ലാ­തെ നി­ര­ന്ത­രം ന­മു­ക്ക്‌ തേൻ നി­റ­ച്ച ഫ­ല­ങ്ങ­ളും വർ­ണ­പ്ര­പ­ഞ്ചം നി­റ­ഞ്ഞ പൂ­ക്ക­ളും ത­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ക­യ­ല്ലേ.

  

മ­ടു­പ്പി­ല്ലാ­തെ നി­രു­പാ­ധി­ക­മാ­യി സ്‌­നേ­ഹി­ക്കാൻ പ്ര­കൃ­തി ന­മ്മെ പഠി­പ്പി­ക്കു­ന്ന­ത­ല്ലേ അ­ത്‌. എ­ത്ര മു­റി­പ്പെ­ടു­ത്തി­യാ­ലും അ­റു­ത്തി­ട്ടാ­ലും അ­വ­നോ­ട്‌ ക്ഷ­മി­ക്കു­ന്ന സ്‌­നേ­ഹ­മാ­യി ക­ട­യ്‌­ക്കൽ മു­ള­പ്പൊ­ടു­ന്ന മ­ര­ങ്ങൾ എ­ത്ര സു­ന്ദ­ര­മാ­യ ത­ത്ത്വ­ശാ­സ്‌­ത്രം ന­മു­ക്ക്‌ പ­റ­ഞ്ഞു­ത­രു­ന്നു. കോ­രി­യെ­ടു­ക്കും­തോ­റും വ­ന്നു നി­റ­യു­ന്ന ഉ­റ­വ­കൾ കൊ­ടു­ക്കും­തോ­റും ഏ­റി വ­രു­ന്ന സ്‌­നേ­ഹ­പാഠം പഠി­പ്പി­ക്കു­ന്നു. അ­തി­രു­കൾ കൽ­പ്പി­ക്കാൻ ക­ഴി­യാ­ത്ത പു­ഴ­ക­ളും ക­ട­ലും ആ­കാ­ശ­വും അ­തി­രു­കൾ തി­രി­ക്ക­രു­തെ­ന്ന്‌ ന­മ്മെ എ­ത്ര വ­ട്ടം ഓർ­മി­പ്പി­ച്ചു. എ­ന്നി­ട്ടും മ­നു­ഷ്യൻ ദി­നം­പ്ര­തി ഓ­രോ­രോ ചേ­രി­കൾ തി­രി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. നി­റ­യും­തോ­റും കു­നി­യ­ണം, എ­ളി­മ­യു­ണ്ടാ­ക­ണം എ­ന്ന്‌ കാ­യ്‌­ക­നി­കൾ നി­റ­യു­ന്ന ഓ­രോ മ­ര­ങ്ങ­ളും പഠി­പ്പി­ക്കു­ന്നു. ഉ­യ­ര­ങ്ങ­ളി­ലേ­ക്ക്‌ ഒ­രു ക­യ­റ്റം മാ­ത്ര­മാ­യി­ട്ടി­ല്ലെ­ന്നും ക­യ­റി­യാൽ ഇ­റ­ങ്ങാ­തെ പ­റ്റി­ല്ലെ­ന്നും ഓ­രോ കു­ന്നു­ക­ളും മ­ല­ക­ളും പ­റ­ഞ്ഞു­ത­രു­ന്നി­ല്ലേ ന­മു­ക്ക്‌.­



നേ­ട്ട­ങ്ങ­ളി­ലേ­ക്ക്‌, ഉ­യ­ര­ങ്ങ­ളി­ലേ­ക്ക്‌ മാ­ത്രം ല­ക്ഷ്യം വ­യ്‌­ക്കു­ന്ന മ­നു­ഷ്യ­നോ­ട്‌ അ­ങ്ങ­നെ നേ­ട്ട­ങ്ങ­ളി­ലേ­ക്ക്‌ മാ­ത്ര­മാ­യി ഒ­രു വ­ളർ­ച്ച അ­രു­തെ­ന്നും ഒ­പ്പം താ­ഴേ­യ്‌­ക്ക്‌ എ­ളി­മ­ത്ത­ത്തി­ലേ­ക്ക്‌ ന­ന്മ­യി­ലേ­ക്ക്‌ വ­ള­ര­ണ­മെ­ന്ന്‌ ഓ­രോ മ­ര­വും ദൃ­ഷ്‌­ടാ­ന്ത­ങ്ങ­ളാ­യി ന­മു­ക്ക്‌ മു­ന്നി­ലി­ല്ലേ.­.­. താ­ഴേ­ക്കി­ല്ലാ­തെ മു­ക­ളി­ലേ­ക്ക്‌ മാ­ത്രം വ­ളർ­ന്നാൽ ക­ട­പു­ഴ­കി വീ­ഴും എ­ന്ന­തും പ്ര­കൃ­തി­യ­ല്ലേ പഠി­പ്പി­ക്കു­ന്ന­ത്‌. മു­ക­ളി­ലേ­ക്ക്‌ കു­ത്ത­നെ വ­ള­രു­ന്ന മു­ള­ങ്കാ­ടു­കൾ എ­ത്ര­യോ കാ­ലം താ­ഴേ­യ്‌­ക്ക്‌ വ­ളർ­ന്നാ­ണ്‌ കാ­റ്റിൽ എ­ത്ര ആ­ടി ഉ­ല­ഞ്ഞാ­ലും വീ­ഴാ­തി­രി­ക്കാൻ ക­രു­ത്താർ­ജി­ക്കു­ന്ന­ത്‌.­ സ്വാ­ത­ന്ത്ര്യം എ­ത്ര കൃ­ത്യ­മാ­യി ഉ­പ­യോ­ഗി­ക്കേ­ണ്ട ഒ­ന്നാ­ണെ­ന്നും ഒ­രു ക­ടു­കി­ട­തെ­റ്റി­യാൽ അ­സ്വാ­ത­ന്ത്ര്യ­ത്തിൽ നാം ക­ത്തി­യെ­രി­ഞ്ഞു­പോ­കു­മെ­ന്നും അ­മി­ത­മാ­യി ഉ­പ­യോ­ഗി­ച്ചാൽ ചി­ത­റി­ത്തെ­റി­ച്ചു­പോ­കു­മെ­ന്നും ഗ്ര­ഹ­ങ്ങ­ളും ഉ­പ­ഗ്ര­ഹ­ങ്ങ­ളും കൃ­ത്യ­മാ­യി ക­റ­ങ്ങു­ന്ന സ­ഞ്ചാ­ര­പ­ഥ­ങ്ങ­ളി­ലൂ­ടെ ന­മു­ക്ക്‌ മു­ന്ന­റി­യി­പ്പു ത­രു­ന്നു. സ്വ­യം ജ്വ­ലി­ച്ച്‌ മ­റ്റു­ള്ള­വർ­ക്ക്‌ വെ­ളി­ച്ചം പ­ക­രു­ന്ന സൂ­ര്യ­നും ആ വെ­ളി­ച്ചം പ­കർ­ന്നെ­ടു­ത്ത്‌ ഇ­രു­ട്ടി­ലേ­ക്ക്‌ വെ­ളി­ച്ചം പ­ക­രു­ന്ന ച­ന്ദ്ര­നും മ­റ്റു­ള്ള­വർ­ക്ക്‌ വേ­ണ്ടി എ­ങ്ങ­നെ ജീ­വി­ക്ക­ണ­മെ­ന്നും അ­ങ്ങ­നെ­യു­ള്ള ജീ­വി­തം എ­ത്ര തേ­ജോ­മ­യ­മാ­ണെ­ന്നും ന­മു­ക്ക്‌ ഉ­ദാ­ഹ­രി­ക്കു­ന്നു. എ­ല്ലാ ദുഃ­ഖ­വും ഏ­റ്റു­വാ­ങ്ങി ഭൂ­മി­യെ കു­ളിർ­പ്പി­ക്കു­ന്ന മ­ഴ­യും താൻ സ്വ­യം ഇ­ല്ലാ­താ­യി­ത­ന്നെ­യാ­ണ്‌ ത­ന്റെ ദൗ­ത്യം നിർ­വ­ഹി­ക്കു­ന്ന­ത്‌. അ­ഗ്നി­യും സ്വ­യം എ­രി­ഞ്ഞാ­ണ്‌ ശു­ദ്ധ­മാ­ക്കു­ന്ന­ത്‌. ഇ­തെ­ല്ലാം ഏ­റ്റ­വും മ­ഹ­ത്ത­ര­മാ­യ ജീ­വി­തം എ­ങ്ങ­നെ ജീ­വി­ക്കാം എ­ന്ന്‌ ന­മു­ക്ക്‌ പ­റ­ഞ്ഞു­ത­രു­ന്നു.­ ജീ­വി­തം മുൻ­കൂ­ട്ടി ഇ­ങ്ങ­നെ­യാ­ക­ണ­മെ­ന്ന്‌ ശഠി­ക്കു­ന്ന­വർ, അ­ങ്ങ­നെ ആ­കാ­ത്ത­പ്പോൾ ദുഃ­ഖി­ക്കു­ന്ന­വൻ.­. ത­ന്റെ ഗ­തി നി­ശ്ച­യി­ക്കാ­തെ ത­ന്നെ ഒ­ഴു­കു­ക എ­ന്ന ദൗ­ത്യം നിർ­വ­ഹി­ക്കു­ന്ന പു­ഴ­യേ­യും പു­ഴ­യ്‌­ക്ക്‌ നി­പ­തി­ക്കാൻ കാ­ത്തി­രി­ക്കു­ന്ന സ്‌­നേ­ഹ­സാ­ഗ­ര­ത്തേ­യും കാ­ണു­ന്നി­ല്ലേ.­.­. ഒ­ഴു­കു­ന്ന ഭൂ­മി­യി­ലൊ­ക്കെ ജീ­വൻ പ­കർ­ന്നു­കൊ­ണ്ട്‌ ഒ­ഴു­കു­ക മാ­ത്ര­മേ വേ­ണ്ടു എ­ന്ന്‌ മ­നു­ഷ്യൻ ചി­ന്തി­ക്കാ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണ്‌.­ മൂ­ല്യ­ങ്ങ­ളു­ടെ പ്ര­തീ­ക­ങ്ങ­ളാ­യ വെ­ളി­ച്ച­വും വെ­ള്ള­വും ഒ­ഴു­കി­പ്പ­ര­ക്കാൻ എ­ത്ര സു­ഖ­മാ­ണെ­ന്ന്‌ ന­മ്മെ ഓർ­മി­പ്പി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. മു­ഷി­പ്പ്‌ കൂ­ട്ടി­യി­ട്ടി­ട­ങ്ങ­ളി­ലേ­ക്ക്‌ വെ­ളി­ച്ചം ത­ട­സ­പ്പെ­ടു­മെ­ന്നും അ­വി­ടെ നി­ഴ­ലു­കൾ മാ­ത്രം സൃ­ഷ്‌­ടി­ക്ക­പ്പെ­ടു­മെ­ന്നും നാം മ­റ­ന്നു­പോ­കു­ന്നി­ല്ലേ.­. വെ­ളി­ച്ച­ത്തി­ന്‌ ഒ­ഴു­കി­പ്പ­ര­ക്കാൻ ഏ­തെ­ങ്കി­ലും പിൻ­വാ­തി­ലു­ക­ളു­ടേ­യോ ത­ള്ളി­വി­ട­ലി­ന്റേ­യോ ആ­വ­ശ്യ­മു­ണ്ടോ. ന­ന­വി­ന്‌ പ­ട­രാൻ ത­ട­സ­ങ്ങൾ വെ­യ്‌­ക്കാ­തി­രു­ന്നാൽ മാ­ത്രം മ­തി. ജീ­വൻ പ­കർ­ന്നു­കൊ­ണ്ട്‌ താ­ഴേ­ക്ക്‌ താ­ഴേ­ക്ക്‌ പ­ട­രു­ന്നു ന­ന­വ്‌.­ ഇ­തെ­ല്ലാം പ­റ­ഞ്ഞു­ത­ന്ന പ്ര­കൃ­തി­യോ­ട്‌ എ­ന്തി­നാ­ണ്‌ മ­നു­ഷ്യൻ മു­ഖം തി­രി­ച്ച­ത്‌. പ്ര­കൃ­തി­യിൽ നി­ന്നും എ­ന്തു­കൊ­ണ്ടാ­ണ്‌ വാ­യി­ച്ചെ­ടു­ക്കാ­തി­രു­ന്ന­ത്‌. പ്ര­കൃ­തി­യോ­ടു നെ­ഞ്ചു­ചേർ­ക്കാ­ത്ത മ­നു­ഷ്യൻ എ­ന്ന ഒ­രേ ഒ­രു മൃ­ഗ­മാ­ണ്‌ പ്ര­കൃ­തി­യെ ത­ല്ലി­ത്ത­കർ­ക്കു­ന്ന­ത്‌.­.­. ത­ച്ചു­ട­യ്‌­ക്കു­ന്ന­ത്‌.­. തു­ര­ന്നെ­ടു­ക്കു­ന്ന­ത്‌. ഈ മ­നു­ഷ്യൻ വെ­റും നി­സാ­ര­നാ­ണെ­ന്നും നി­ന്റെ അ­ഹ­ന്ത­യെ ത­കർ­ക്കാൻ എ­നി­ക്കൊ­രു നി­മി­ഷം മ­തി­യെ­ന്നും പ്ര­കൃ­തി ന­മ്മെ പ­ല­വ­ട്ടം ഓർ­മി­പ്പി­ച്ചു. ഒ­രു കൊ­ടു­ങ്കാ­റ്റ്‌, പേ­മാ­രി, തീ.­. നി­ന്റെ നിർ­മി­തി­ക­ളെ­ല്ലാം നു­റു­ങ്ങി­പ്പൊ­ടി­ഞ്ഞു പോ­കാൻ ഒ­രു നി­മി­ഷം മ­തി­യെ­ന്ന്‌ ഓർ­മി­പ്പി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. കു­ഞ്ഞി­നെ ശ­കാ­രി­ച്ചും ത­ല്ലി­യും നേർ­വ­ഴി­ക്ക്‌ ന­ട­ത്താൻ ശ്ര­മി­ക്കു­ന്ന അ­മ്മ­യെ­പ്പോ­ലെ.­.­.­ എ­ന്നി­ട്ടും മ­നു­ഷ്യൻ മ­റ­ന്നു­പോ­കു­ന്നു. ക­ണ്ണു­കൊ­ണ്ട്‌ വാ­യി­ക്കാൻ.­.­. മ­ന­സു­കൊ­ണ്ട്‌ അ­റി­യാൻ.­. ബു­ദ്ധി­കൊ­ണ്ട്‌ മ­ന­സി­രു­ത്താൻ.­. പ്ര­കൃ­തി­യിൽ നി­ന്നും വാ­യി­ച്ചെ­ടു­ക്കാ­ത്ത അ­വൻ ഗു­രു­ത്വ­ദോ­ഷി­യാ­കു­ന്നു. ഈ ഭൂ­മി­യിൽ സ്വ­സ്ഥ­മാ­യി ജീ­വി­ക്കാൻ അ­റി­യാ­ത്ത മ­നു­ഷ്യൻ മ­റ്റു ­ഗ്ര­ഹ­ങ്ങ­ളിൽ ജീ­വ­നു­ണ്ടോ എ­ന്ന്‌ പ­ര­തി നോ­ക്കു­ന്നു. ത­നി­ക്ക്‌ ക­യ്യ­ട­ക്കാൻ പ­റ്റാ­ത്ത പ്ര­കൃ­തി­ക്ക്‌ മു­ന്നിൽ എ­ത്ര നി­സാ­ര­നാ­ണെ­ന്ന്‌ പ­ല­പ്പോ­ഴും മ­റ­ന്നു­പോ­കു­ന്നു. മ­നു­ഷ്യൻ പ്ര­ത്യേ­ക ബു­ദ്ധി­യു­ള്ള ജീ­വി­യാ­ണെ­ന്ന്‌ അ­ന്ത­സോ­ടെ അ­വ­കാ­ശ­പ്പെ­ട­ണ­മെ­ങ്കിൽ ഇ­നി­യെ­ങ്കി­ലും അ­വൻ തി­രു­ത്തേ­ണ്ട­തു­ണ്ട്‌.

No comments:

Post a Comment